സുധീരനെ വഴിയില്‍ തടയും: എസ്എന്‍ഡിപി
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ അസത്യപ്രചാരണം നടത്തുന്നതില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ വി.എം. സുധീരനെ വഴിയില്‍ തടയുമെന്ന് തിരുവനന്തപുരം ജില്ലയിലെ എസ്.എന്‍.ഡി.പി. യോഗം ഭാരവാഹികള്‍ പറഞ്ഞു. ഡിസംബര്‍ 27 വ്യാഴാഴ്ച ജില്ലയിലെ എസ്എന്‍ ട്രസ്റ് എക്സിക്യൂട്ടീവിന്റെയും യൂണിയന്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്തയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്എന്‍ഡിപി സംസ്ഥാനനേതൃത്വവും സുധീരനെ തെരുവില്‍ നേരിടുമെന്ന് പ്രസ്താവിച്ചിരുന്നു. വി.എം. സുധീരനെ നിലയ്ക്ക് നിര്‍ത്താന്‍ കെപിസിസി നേതൃത്വം തയ്യാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ആദര്‍ശത്തിന്റെ പേരിലാണ് കള്ള്ഷാപ്പിന്റെ കാര്യത്തില്‍ പ്രസംഗിച്ചുനടക്കുന്നതെങ്കില്‍ ബാറുകള്‍ക്കെതിരെ സുധീരന്‍ ശബ്ദമുയര്‍ത്താത്തതെന്താണ്. അതുകൊണ്ട് കള്ള്ഷാപ്പുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള കെപിസിസി തീരുമാനത്തെ സ്വാഗതം ചെയ്ത വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കാന്‍ സുധീരന് അവകാശമില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications