Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒസാമ വീണ്ടും ടി വി യില്‍

ദോഹ: ഒസാമ ബിന്‍ ലാദന്‍ വീണ്ടും അല്‍ - ജസീറ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു.ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍-ജസീറ ടെലിവിഷന്‍ ചാനല്‍ നേരത്തേയും ഒസാമയുടെ സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

ഒസാമ ജീവിച്ചിരിപ്പുണ്ടോയെന്ന സംശയത്തിന് കൂടുതല്‍ ദുരൂഹത നല്‍കുന്നതാണ് ഈ സംപ്രേക്ഷണം. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ റെക്കോഡ് ചെയ്തതാണ് ഈ വീഡിയൊയെന്ന് കരുതുന്നു.

അമേരിക്കയ്ക്ക് ഇസ്ലാമിനോടുള്ള കടുത്ത വിരോധം വ്യക്തമാക്കുന്നതാണ് അഫ്ഗാനിസ്ഥാനു നേരെ നടത്തിയ ആക്രമണമെന്ന് ഒസാമ ബിന്‍ ലാദന്‍ സംപ്രേക്ഷണത്തില്‍ പറഞ്ഞു.

അമേരിക്കക്കെതിരായ തീവ്രവാദം വാഴ്ത്തപ്പെടേണ്ടതുണ്ട്. കാരണം അത് അനീതിയോടുള്ള ഒരു പ്രതികരണമാണ്. ഞങ്ങളുടെ ആളുകളെ ഉന്മൂലനം ചെയ്യുന്ന ഇസ്രയേലിന് അമേരിക്ക നല്‍കുന്ന പിന്തുണ പിന്‍വലിപ്പിക്കുക എന്ന ലക്ഷ്യമാണ് അമേരിക്കക്കെതിരായ തീവ്രവാദത്തിനുള്ളത്. ഒസാമ പറഞ്ഞു.

കഴിഞ്ഞ മാസങ്ങളില്‍ യുഎസ് ആക്രമണത്തിന് ഇരയായവര്‍ അതേ കുറിച്ച് ബോധവാന്മാരാണ്. എത്ര ഗ്രാമങ്ങളാണ് തകര്‍ക്കപ്പെട്ടത്? എത്ര ലക്ഷങ്ങളെയാണ് അവര്‍ മരവിപ്പിക്കുന്ന തണുപ്പിലേക്ക് വലിച്ചെറിഞ്ഞത്? പാകിസ്ഥാനിലെ ടെന്റുകളില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന മനുഷ്യരൊന്നും പാപം ചെയ്തവരല്ല.

മാനുഷികതയുടെ വക്താക്കളെന്നും സ്വാതന്ത്യ്രത്തിന്റെ സംരക്ഷകരെന്നും അവകാശപ്പെടുന്നവരാണ് ഈ കുറ്റകൃത്യങ്ങള്‍ ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്. ഒരാളെ കൊല്ലാന്‍ ഏഴ് ഗ്രാം സ്ഫോടകവസ്തു മതിയാകും. പക്ഷേ അമേരിക്ക അഫ്ഗാിസ്ഥാനില്‍ ഉപയോഗിച്ചത് 70 ലക്ഷം ഗ്രാമോളം ഭാരം വരുന്ന ബോംബുകളാണ്- ഒസാമ പറഞ്ഞു.

നവംബര്‍ മൂന്നിന് ശേഷം ആദ്യമായാണ് അല്‍-ജസീറ ലാദന്റെ സന്ദേശം സംപ്രേഷണം ചെയ്യുന്നത്. പതിവു വേഷത്തിലാണ് ഒസാമ ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. സൈനിക യൂണിഫോം അണിഞ്ഞിരുന്ന ഒസാമയുടെ അരികില്‍ കലാനിഷ്കോവ് തോക്കുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+