ലഷ്കര്‍ നിയമവിരുദ്ധസംഘടന: പാകിസ്ഥാന്‍
ഇസ്ലാമബാദ്: ഭീകരസംഘടനകളായ ലഷ്കര്‍-എ- തോയിബയും ജെയ്ഷ്-എ-മുഹമ്മദും ഭീകരസംഘടനകള്‍ തന്നെയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പ്രഖ്യാപിച്ചു.
ഇരു സംഘടനകളെയും ഭീകരസംഘടനകളായി അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍പവലിന്റെ പ്രസ്താവന വന്നയുടനെയാണ് പാകിസ്ഥാന്റെ ഈ പ്രഖ്യാപനം.
ഈ സംഘടനകളുടെ നിലനില്പും പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധവും പാകിസ്ഥാന് അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് സത്താര്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംഘടനകളെ ഭീകരസംഘടനകളായി അമേരിക്ക പ്രഖ്യാപിച്ചത്.












Click it and Unblock the Notifications