എസ്ടിഡി നിരക്കില്‍ 50 ശതമാനം ഇളവ്
എസ്ടിഡി നിരക്കില്‍ 50 ശതമാനം ഇളവ്
ഡിസംബര്‍ 28, 2001
ദില്ലി: ദീര്‍ഘദൂര കോളുകള്‍ക്കുള്ള(എസ്ടിഡി) നിരക്ക് 50 ശതമാനം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവഴി സര്‍ക്കാരിന് അടുത്ത ആറുമാസത്തേക്ക് 3000 കോടിയുടെ നഷ്ടമുണ്ടാകും.
പുതിയ നിരക്ക് 2002 ജനവരി 14 മുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയമന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു. സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നിരക്ക് കുറച്ച സാഹചര്യത്തിലാണ ് കേന്ദ്രസര്‍ക്കാരിന്റെ വിപ്ലവകരമായ ഈ തീരുമാനം.
50 മുതല്‍ 200 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് എസ്ടിഡി നിരക്ക് മിനിറ്റിന് 4.80 രൂപയില്‍ നിന്ന് 2.40 രൂപയാക്കി കുറച്ചു. 200 മുതല്‍ 500 കിലോമീറ്റര്‍ ദൂരത്തിന് ഒരു മിനിറ്റിന് 11.60 രൂപയില്‍ നിന്ന് 4.80 രൂപയാക്കി നിരക്ക് കുറച്ചു.
500 കിലോമീറ്ററിനുമുകളിലുള്ള ദൂരത്തിന് ഒരു മിനിറ്റിന് 24 രൂപയില്‍ നിന്ന് ഒമ്പതുരൂപയായി കുറഞ്ഞു. ആയിരം കിലോമീറ്ററിന് മുകളിലൂള്ള ദൂരത്തിനും മിനിറ്റിന് ഒമ്പതുരൂപ തന്നെയായിരിക്കും. പഴയ ചാര്‍ജ്ജ് 17.56 രൂപയായിരുന്നു. രാവിലെ ഒമ്പതുമണി മുതല്‍ രാത്രി എട്ടുമണിവരെയുള്ള നിരക്കാണിത്.
എന്നാല്‍ രാത്രി എട്ടുമണിക്കുശേഷം രാവിലെ ഒമ്പതുമണിവരെയുള്ള സമയങ്ങളിലും നിരക്കില്‍ ഇളവുണ്ട്. ഈ സമയത്ത് 50 മുതല്‍ 200 കിലോമീറ്റര്‍ ദൂരത്തിന് മിനിറ്റിന് ഇപ്പോഴുള്ള 1.20 രൂപതന്നെയായിരിക്കും. എന്നാല്‍ 200 മുതല്‍ 500 കിലോമീറ്റര്‍ ദൂരത്തിന് മിനിറ്റിന് 3 രൂപ എന്നത് 2.40 രൂപയായി കുറഞ്ഞു. 500 കിലോമീറ്ററിനു മുകളില്‍ 4.50 രൂപ തന്നെയായിരിക്കും. പക്ഷെ 1000 കിലോമീറ്ററിനും അതിനു മുകളിലും ആറ് രൂപയ്ക്കു പകരം 4.50 രൂപയായിരിക്കും പുതിയ നിരക്ക്.












Click it and Unblock the Notifications