തുമ്പയില്‍ സംഘര്‍ഷം, വെടിവെപ്പ്
തിരുവനന്തപുരം: തുമ്പയ്ക്കടുത്ത് പുത്തന്‍തോപ്പ്, പുന്നമൂട് പ്രദേശങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നാട്ടുകാരുടെ അക്രമത്തില്‍ ഒരു പൊലീസുകാരനും പരിക്കേറ്റു.
ഈ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വള്ളങ്ങളില്‍ മാരകായുധങ്ങളുമായി നാട്ടുകാര്‍ പൊലീസുകാരെ ആക്രമിക്കാനൊരുങ്ങി നില്‍ക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. ഏഷ്യാനെറ്റ്, കൈരളി ചാനല്‍ സംഘങ്ങള്‍ക്കു നേരെയാണ് അതിക്രമമുണ്ടായത്.
പരിക്കേറ്റ കോണ്‍സ്റബിള്‍ ബാബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടന്ന ജലമേളയോടനുബന്ധിച്ചാണ് ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘട്ടനത്തില്‍ ഉള്‍പെട്ടവരെ അറസ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും നാട്ടുകാര്‍ അക്രമം നടത്തി. ആദ്യം പിന്തിരിഞ്ഞോടിയ പൊലീസ് തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരുമായി തിരിച്ചുവരികയായിരുന്നു. കമ്മിഷണറുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ആദ്യം ആകാശത്തേക്കും പിന്നീട് ജനക്കൂട്ടത്തിന് നേരെയും വെടിവെച്ചു.
പൊലീസ് കടപ്പുറത്തുള്ള വള്ളവും വലയും നശിപ്പിച്ചതായി നാട്ടുകാര്‍ ആരോപിച്ചു.












Click it and Unblock the Notifications