വിമാനങ്ങളുടെ സമയത്തില്‍ മാറ്റം
നെടുമ്പാശേരി: ജനുവരി 10 വൈകീട്ട് ആറ് മുതല്‍ പിറ്റേന്ന് രാവിലെ ആറ് വരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള ഏതാനും വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തി. അറ്റകുറ്റപണിക്കായി റണ്‍വേ അടച്ചിടുന്നതിനാലാണിത്.
10നു രാത്രി 7.30ന് എത്തി 8.45ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ എഐ 963 മുംബൈ-കൊച്ചി-ദുബായ് വിമാനം വൈകീട്ട് 4.45ന് എത്തി ആറിന് പുറപ്പെടും.
രാത്രി 10ന് എത്തി 11ന് പുറപ്പെടേണ്ട സില്‍ക് എയറിന്റെ സിംഗപ്പൂര്‍-കൊച്ചി-സിംഗപ്പൂര്‍ വിമാനം വൈകീട്ട് 4.45ന് എത്തി 5.45ന് പുറപ്പെടും.
11ന് രാവിലെ 5.45ന് എത്തി 7.45ന് പുറപ്പെടേണ്ട ഒമാന്‍ എയറിന്റെ മസ്കറ്റ്-കൊച്ചി-മസ്കറ്റ് വിമാനം രാവിലെ 10.59ന് എത്തി 11.50ന് പുറപ്പെടും.












Click it and Unblock the Notifications