Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷികമേഖല തകര്‍ന്നു: ഗൗരിയമ്മ

കൊച്ചി: കേരളത്തിന്റെ കാര്‍ഷികമേഖല തകര്‍ന്നുവെന്ന് കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ. ഡിസംബര്‍ 28വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന കേരള പഴം-പച്ചക്കറി പ്രൊമോഷന്‍ കൗണ്‍സിലിന്റെ പ്രത്യേക കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരിയമ്മ.

ലോകവ്യാപാരക്കരാറിന്റെ അനന്തരഫലമായാണ് കാര്‍ഷികമേഖല തകര്‍ന്നത്. ഇതു മൂലം കേരളത്തിലെ കാര്‍ഷികവിളകളുടെ വില പാടെ തകര്‍ന്നു. ഇനി കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള 90 ശതമാനം പച്ചക്കറികളും പഴങ്ങളും കേരളത്തില്‍ തന്നെ ഉല്പാദിപ്പിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കണം. ഇതിന് ഉല്പാദനക്ഷമത കൂട്ടണം. - ഗൗരിയമ്മ പറഞ്ഞു.

പരീക്ഷണശാലകളിലെ അറിവുകള്‍ സാധാരണകര്‍ഷകരിലെത്തിയാല്‍ അത് ഗ്രാമങ്ങളിലെ ഉല്പാദനം വര്‍ധിക്കാനിടയാക്കും. - ഗൗരിയമ്മ അഭിപ്രായപ്പെട്ടു. പഴം-പച്ചക്കറി പ്രൊമോഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കെ.ആര്‍. വിശ്വംഭരനും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പഴം-പച്ചക്കറി കര്‍ഷകരുടെ നില മെച്ചപ്പെടുത്തുകയാണ് പഴം പച്ചക്കറി പ്രൊമോഷന്‍ കൗണ്‍സിലിന്റെ ലക്ഷ്യമെന്ന് വിശ്വംഭരന്‍ പറഞ്ഞു. കേരളത്തിലെ 40,000 കര്‍ഷകര്‍ ഇപ്പോള്‍ ഈ കൗണ്‍സിലിന്റെ കീഴിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+