ഇക്കൊല്ലം 2600 സ്കൂളുകളില്‍ ഐടി പഠനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷം 2600സ്കൂളുകളില്‍ ഐടി പഠനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ ഐടി സ്കൂള്‍ പദ്ധതിയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 28 വെള്ളിയാഴ്ച പദ്ധതിയുടെ പ്രഥമ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനവരി 11ന് കോട്ടണ്‍ഹില്‍ സ്ക്കൂളില്‍ നടക്കും.
വിദ്യാഭ്യാസമന്ത്രി നാലകത്തു സൂപ്പി, ഐടി മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications