Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലവെബ്സൈറ്റ്: ഡോക്ടര്‍ പിടിയില്‍

ചെന്നൈ : നീലച്ചിത്രം നിര്‍മ്മിച്ച് സ്വന്തം വെബ്സൈറ്റു വഴി പ്രദര്‍ശിപ്പിച്ച മലയാളി ഡോക്ടറും ഭാര്യയും പിടിയിലായി. അണ്ണാനഗര്‍ തേഡ് സ്ട്രീറ്റില്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പെഷല്‍ ഓര്‍ത്തോപീഡിക്സ് എന്ന സ്ഥാപനം നടത്തുന്ന ഡോ.പ്രകാശും ഭാര്യ ശ്രീലക്ഷ്മിയുമാണ് കസ്റഡിയിലായത്.

സ്ഥാപനത്തിലെ നാലു ജീവനക്കാരും അറസ്റിലായി. അമേരിക്കയില്‍ ഇത്തരം അശ്ലീലവെബ്സൈറ്റുകള്‍ നടത്തുന്ന പ്രകാശിന്റെ അനുജന്‍ പ്രദീപിനെ പിടികൂടാനും ശ്രമമാരംഭിച്ചു.

എഴുപതിനായിരത്തോളം യുവതികളുടെ നചിത്രം സൈറ്റു വഴി പ്രദര്‍ശിപ്പിച്ചതായി അനുമാനിക്കുന്നു. മോര്‍ഫിംഗിലൂടെ പ്രശസ്തരായ സിനിമാനടികളുടേതെന്നു തോന്നിപ്പിക്കുന്ന രതിക്രീഡകള്‍ ചിത്രീകരിക്കുന്ന രീതിയും ഇയാള്‍ വികസിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും ഡിജിറ്റല്‍ കാമറകളും ഒട്ടേറെ സിഡികളും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു.

കോടിക്കണക്കിനു രൂപ ചെലവഴിച്ച് മധുരവായല്‍ എന്ന സ്ഥലത്ത് പണികഴിപ്പിച്ച മണിമാളികയിലാണ് ചിത്രീകരണം. സ്വിമ്മിംഗ് പൂള്‍, ഷൂട്ടിംഗിനുളള പ്രത്യേക ഹാള്‍ എന്നിവ വീട്ടിനുളളില്‍ത്തന്നെയുണ്ട്.

തമിഴ്നാട്ടിലെ വിവിധ കോളെജുകളിലെയും ട്യൂട്ടോറിയലുകളിലെയും കുട്ടികളെയാണ് നീലച്ചിത്ര നിര്‍മ്മാണത്തിന് തിരഞ്ഞെടുത്തിരുന്നത്. യുവാക്കളെയും പെണ്‍കുട്ടികളെയും വലയിലാക്കാന്‍ ഒരു വന്‍സംഘം ഡോക്ടറുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. വന്‍തുക വാഗ്ദാനം ചെയ്ത് യുവാക്കളെ സംഘം പ്രകാശിന്റെ മാളികയിലെത്തിക്കുന്നു.

സൗന്ദര്യവും അഭിനയശേഷിയുമനുസരിച്ച് ആയിരം മുതല്‍ ഏഴായിരം രൂപവരെ പ്രതിഫലം ഇവര്‍ക്കു നല്‍കും. സാമ്പത്തികശേഷി കുറഞ്ഞ വീടുകളിലെ യുവാക്കളാണ് പ്രധാനമായും സംഘത്തിന്റെ വലയില്‍ കുരുങ്ങിയത്. ഒരിക്കല്‍ കുരുങ്ങിയാല്‍ രക്ഷപെടുക അസാദ്ധ്യവും.

പോണ്ടിച്ചേരി സ്വദേശിയായ ഒരു പത്താംക്ലാസുകാരന്റെയും സഹപാഠികളായ രണ്ടു പെണ്‍കുട്ടികളുടെയും പരാതിയനുസരിച്ചാണ് പ്രകാശിനെയും ഭാര്യയെയും അറസ്റു ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+