വിമാനങ്ങള്‍ ഇന്ത്യയിലേക്കയക്കില്ല: പാകിസ്ഥാന്
ഇസ്ലാമബാദ്: പാകിസ്ഥാനിലെ യാത്രാവിമാനങ്ങള്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് ജനവരി ഒന്നു മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് പാകിസ്ഥാന് അറിയിച്ചു. 54 പാക് യാത്രാവിമാനങ്ങള്‍ ഇന്ത്യയിലേക്ക് ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഡിസംബര്‍ 27വ്യാഴാഴ്ച രാത്രി ഏറെ വൈകി പാക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പാകിസ്ഥാന്റെ വിമാനങ്ങള്‍ ജനവരി ഒന്നു മുതല്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയ്ക്ക് മുകളിലൂടെ പറക്കരുതെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിനെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡിസംബര്‍ 27 വ്യാഴാഴ്ച ഇന്ത്യ ഈ തീരുമാനം എടുത്തത്.
ഇന്ത്യയുടെ തീരുമാനത്തില്‍ വിഷമമുണ്ടെന്നും പാകിസ്ഥാന് അറിയിച്ചു. ഇന്ത്യയ്ക്ക് പകരം ചൈനയുടെയും പാകിസ്ഥാന്റെയും വ്യോമാതിര്‍ത്തികളും വിമാനത്താവളങ്ങളും ഉപയോഗിക്കുമെന്നും പാകിസ്ഥാന് അറിയിച്ചു.
ദില്ലിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനം വെട്ടിക്കുറച്ചതിലും ദു:ഖമുണ്ട്. പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ദില്ലി മുനിസിപ്പല്‍ അതിര്‍ത്തിവിട്ട് യാത്രചെയ്യരുതെന്ന ഇന്ത്യയുടെ തീരുമാനത്തിലും ഖേദിക്കുന്നതായി പാക് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications