പാകിസ്ഥാനുമായി ചര്‍ച്ചയില്ല: വാജ്പേയി
പാകിസ്ഥാനുമായി ചര്‍ച്ചയില്ല: വാജ്പേയി
ഡിസംബര്‍ 29, 2001
ദില്ലി: സമാധാനചര്‍ച്ചയ്ക്കുള്ള മുഷാറഫിന്റെ അഭ്യര്‍ത്ഥന ഇന്ത്യ തള്ളി. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്ന പ്രശ്നമില്ലെന്ന് ഡിസംബര്‍ 29 ശനിയാഴ്ച പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു.
കാഠ്മണ്ഡുവില്‍ അടുത്ത മാസം നടക്കുന്ന സാര്‍ക് സമ്മേളനത്തിനിടയില്‍ പരസ്പരം ചര്‍ച്ചയാവാമെന്നായിരുന്നു മുഷാറഫ് അഭിപ്രായപ്പെട്ടത്. എന്നാല്‍ തീവ്രവാദത്തിനെതിരെ അര്‍ത്ഥവത്തായ എന്തെങ്കിലും ചെയ്യാത്തിടത്തോളം കാലം പാകിസ്ഥാനുമായി ചര്‍ച്ചയുടെ പ്രശ്നമില്ല. അതേ സമയം ഒരു യുദ്ധം ഒഴിവാക്കാന്‍ പരമാവധി ഇന്ത്യ ശ്രമിക്കുമെന്നും വാജ്പേയി പറഞ്ഞു.
പക്ഷെ എന്തും നേരിടാന്‍ തയ്യാറായിരിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications