തൃശൂരില്‍ വാഹനാപകടം: അഞ്ചു മരണം
തൃശൂര്‍: മണ്ണുത്തിക്കടുത്ത് പട്ടിക്കാട് മാരുതി കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെല്ലാം കാറിലെ യാത്രക്കാരാണ്.
ഇതില്‍ നാലുപേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. പൊന്നാനി വെളിയംകോട് വളപ്പിലക്കായില്‍ മമ്മൂട്ടിയുടെ മകന്‍ വി.എം. ഖാലിദ്, പൊന്നാനി വെളിയംകോട് പാലപ്പെട്ടി നൂര്‍ദ്ദീന്റെ മകന്‍ ലിയാഖത്ത്(30), പാലപ്പെട്ടി വെളുത്താപ്പന്‍ നൂറുദ്ദീന്റെ ഭാര്യ ദയന(56), പൊന്നാനി വെളിയംകോട് ബല്‍ക്കീസ(30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് ഖാലിദിന്റെ വിലാസം ലഭിച്ചത്. ബല്‍ക്കീസയുടെ മാലയിലെ ലോക്കറ്റില്‍ ഖാലിദിന്റെ പേര് എഴുതിയിട്ടുണ്ട്. മരിച്ചവരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലും രണ്ടു പേരുടേത് അശ്വിനി ആശുപത്രിയിലും ഒരാളുടേത് ഹാര്‍ട്ട് ആശുപത്രിയിലും ആണ്. കെഎല്‍ 8- ക്യു-5988 എന്ന നമ്പറുള്ള മാരുതികാറാണ് അപകടത്തില്‍ പെട്ടത്. സ്ഥിരം അപകടമേഖലയാണീ സ്ഥലം.












Click it and Unblock the Notifications