തുമ്പയില്‍ ഉപയോഗിച്ചത് എകെ47
തിരുവനന്തപുരം: തുമ്പയില്‍ പൊലീസ് എകെ47തോക്ക് ഉപയോഗിച്ചത് വിവാദമാകുന്നു. അടിയന്തരഘട്ടങ്ങളിലുള്ള വന്‍ ഓപ്പറേഷനുകള്‍ക്ക് മാത്രം ഉപയോഗിക്കുന്ന എകെ47 എന്തിന് തുമ്പയില്‍ ഉപയോഗിച്ചുവെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.
303 ഇനത്തില്‍ പെട്ട റൈഫിളില്‍ പ്ലാസ്റിക് വെടിയുണ്ടകള്‍ നിറച്ചാണ് അക്രമികളെ പൊലീസ് ആദ്യം നേരിട്ടത്. എന്നാല്‍ പൊലീസിന് നേരെ പലഭാഗത്തുനിന്നും ഒരേ സമയം കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ് പൊലീസ് എകെ47 എടുത്തത്. ഇതില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയാണ് മത്സ്യത്തൊഴിലാളിയായ വര്‍ഗീസിന്റെ ജീവനെടുത്തത്.
പൊലീസിന്റെ വിശദീകരണം ഇതാണ്: മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് എകെ47 കൊണ്ടുപോയത്. അക്രമം നിയന്ത്രണാധീനമാകുന്നെങ്കില്‍ ഉപയോഗിക്കാന്‍ വേണ്ടി. എകെ 47ഉപയോഗിച്ചാല്‍ കൂട്ടമരണങ്ങള്‍ ഉണ്ടാകും എന്ന ധാരണ ശരിയല്ല. റൈഫിള്‍ ഉപയോഗിക്കുന്നതുപോലെ എകെ 47ഉം നിയന്ത്രിച്ച് ഉപയോഗിക്കാം. തുമ്പയില്‍ അതാണ് ചെയ്തത്. എകെ 47 ആ സമയത്ത് അവിടെ ഉപയോഗിക്കേണ്ടത് അനിവാര്യമായിരുന്നു.
വെടിവയ്പ് ഒഴിവാക്കിയിരുന്നെങ്കില്‍ ഒന്നില്‍ കൂടുതല്‍ പൊലീസുകാര്‍ മരിച്ചുവീഴുമായിരുന്നുവെന്ന് അസിസ്റന്റ് കമ്മീഷണര്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. എകെ 47ഉപയോഗിച്ചുവെന്നത് ശരിയാണ് പക്ഷെ വര്‍ഗീസ് മരിച്ചത് എകെ47 വെടിയുണ്ടകൊണ്ടാണെന്ന് ഉറപ്പിക്കാനാവില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റുമോര്‍ട്ടത്തിലെ വെടിയുണ്ട പരിശോധിച്ചെങ്കിലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് ഡിജിപി(ഇന്റലിജന്‍സ്) ഹോര്‍മിസ് തരകന്‍ പറഞ്ഞു.
വെടിവയ്പിനിടയാക്കിയ സാഹചര്യം സൃഷ്ടിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് തിരുവനന്തപുരം രൂപതാമെത്രാന്‍ ബിഷപ്പ് സൂസപാക്യം ആവശ്യപ്പെട്ടു. പൊലീസ് അതിക്രമത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ ഐക്യവേദി പ്രസിഡന്റ് അഡ്വ. എ. ജെയിംസ് ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications