പത്തനംതിട്ടമെഡി.കോളേജ്: പഠനം നടത്തും
തിരുവനന്തപുരം: ശബരിമലതീര്‍ത്ഥാടകരുടെക്കൂടി സൗകര്യം കണക്കിലെടുത്ത് പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍കോളേജ് സ്ഥാപിക്കാനുള്ളനിര്‍ദേശത്തെപ്പറ്റി സര്‍ക്കാര്‍ പഠിക്കും. ആരോഗ്യമന്ത്രി പി. ശങ്കരനെ ഇക്കാര്യത്തിനായി മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
ശ്രീഅയ്യപ്പ മെഡിക്കല്‍ ട്രസ്റാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. പത്തനംതിട്ടയില്‍ മെഡിക്കല്‍കോളേജ് സ്ഥാപിക്കുക, പമ്പയില്‍ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി പണിയുക എന്നീ രണ്ടു നിര്‍ദേശങ്ങളാണ് ശ്രീഅയ്യപ്പാ മെഡിക്കല്‍ ട്രസ്റ് മുന്നോട്ട് വച്ചത്.
ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാരും ബാക്കി കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായും വഹിക്കുക എന്നതാണ് നിര്‍ദേശം.












Click it and Unblock the Notifications