സിപിഎമ്മിന്റെ നയം പണമുണ്ടാക്കല്‍: രാഘവന്‍
കോഴിക്കോട്: പണമുണ്ടാക്കലാണ് സിപിഎമ്മിന്റെ മുഖ്യനയമെന്ന് സഹകരണമന്ത്രി എം.വി. രാഘവന്‍. ഡിസംബര്‍ 29ശനിയാഴ്ച കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോഴും എതിരാളികളെ അടിച്ചമര്‍ത്തുകയെന്ന സ്റാലിനിസ്റ് നയം പാര്‍ട്ടിതുടരുകയാണ്. പാര്‍ട്ടിക്ക് പ്രത്യേക സംഘടനാനയമോ രാഷ്ട്രീയഅജണ്ടയോ ഇല്ല. ഈ വരുന്ന സിപിഎം പാര്‍ട്ടികോണ്‍ഗ്രസ്സിന് എത്രപേരെ പിരിച്ചുവിടുമെന്ന് ആര്‍ക്കും പിടിയില്ല. - രാഘവന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ഇപ്പോഴുള്ളവരേക്കാള്‍ കൂടുതലാണ് പാര്‍ട്ടിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരെന്നും രാഘവന്‍ പരിഹസിച്ചു. ഈ നയം തുടരുകയാണെങ്കില്‍ അധികം വൈകാതെ സിപിഎം നാമാവശേഷമാകും. സിപിഎമ്മില്‍ നിന്ന് ധാരാളം പേര്‍ സിഎംപിയിലേക്ക് വന്നിട്ടുണ്ട്. സിഎംപിയുടെ മഹത്വത്തേക്കാളേറെ സിപിഎമ്മിന്റെ കൊള്ളരുതായ്മകള്‍ മൂലമാണ് അവര്‍ സിഎംപിയിലേക്ക് ചേക്കേറിയത്.
ആദിവാസികള്‍ക്ക് ഭൂമിവിതരണം ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ജനവരി ഒന്നുമുതല്‍ സ്വീകരിച്ചുതുടങ്ങുമെന്നും രാഘവന്‍ അറിയിച്ചു.












Click it and Unblock the Notifications