ഇന്തോ-പാക് യുദ്ധം വേണ്ട: ബുഷ്
ഇന്തോ-പാക് യുദ്ധം വേണ്ട: ബുഷ്
ഡിസംബര്‍ 30, 2001
ദില്ലി: യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പ്രധാനമന്ത്രി വാജ്പേയിയോടും പാക് പട്ടാളമേധാവി മുഷാറഫിനോടും നിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 29 ശനിയാഴ്ച രാത്രിയാണ് ബുഷ് ഫോണില്‍ ബന്ധപ്പെട്ടത്.
ഇരുവിഭാഗങ്ങളും ഇതുവരെ കൈക്കൊണ്ട നിലപാടുകള്‍ എന്തൊക്കെയാണെന്ന് ബുഷ് വിശദമായി മനസ്സിലാക്കി. ഇരുപക്ഷത്തോടും ഒരു യുദ്ധത്തിലേക്ക് പോകരുതെന്ന് ബുഷ് അഭ്യര്‍ത്ഥിച്ചതായും അറിയുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ജാക്വിസ് ചിരാക് പ്രധാനമന്ത്രി വാജ്പേയിയുമായി ബന്ധപ്പട്ടു. ചിരാകും ഇന്ത്യയോട് ഒരു യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടയില്‍ ഇന്ത്യ ആവശ്യപ്പെട്ട ജെയ്ഷ്-എ-മുഹമ്മദിന്റെ 50 നേതാക്കളെ അറസ്റുചെയ്തതായി പാക് വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പറഞ്ഞു. അതേസമയം ലഷ്കര്‍-എ-തോയിബ നേതാവ് ഹഫീസ് മുഹമ്മദ് സെയിദിനെ ഇതുവരെ അറസ്റുചെയ്തിട്ടില്ലെന്നും സത്താര്‍ പറഞ്ഞു.












Click it and Unblock the Notifications