ദാവൂദിനെ കിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നു
ദാവൂദിനെ കിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നു
ഡിസംബര്‍ 30, 2001
ദില്ലി: പാകിസ്ഥാനില്‍ കുടിയേറിയിട്ടുള്ള അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം അടക്കമുള്ളവരെ വിട്ടുകിട്ടാന്‍ ഇന്ത്യ കരുക്കള്‍ നീക്കുന്നു. ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം പാകിസ്ഥാനില്‍ കുടിയേറിയ തീവ്രവാദികളുടെയും കുറ്റവാളികളുടെയും ലിസ്റ് ഇന്ത്യ തയ്യാറാക്കുകയാണ്.
ഇന്ത്യയ്ക്കു പാകിസ്ഥാനില്‍ നിന്നും വിട്ടുകിട്ടേണ്ട കുറ്റവാളികളുടെ പേരുകള്‍ നല്കാന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളോട് ഡിസംബര്‍ 30 ഞായറാഴ്ച വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് ആവശ്യപ്പെട്ടു. എല്ലാ പാര്‍ട്ടിക്കാരും നല്കുന്ന പേരുകള്‍ ഉള്‍പ്പെടുത്തിയ ലിസ്റ് പാകിസ്ഥാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മണ്ണില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ട തീവ്രവാദികളും കുറ്റവാളികളുമായ 30 വ്യക്തികളുടെ പേരുകള്‍ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ജെയിഷ്-എ- മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയ അഞ്ച് റാഞ്ചികള്‍ എന്നിവരുടെ പേരുകള്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈഗര്‍ മേമന്‍, ഛോട്ടാഷക്കീല്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഒമ്പത് കമാന്റര്‍മാര്‍, ഹര്‍ക്കത് ഉള്‍ ജിഹാദ്-എ-ഇസ്ലാമിലെ മൂന്നു പേര്‍, ഹര്‍ക്കത്-ഉള്‍-മുജാഹിദ്ദീന്‍, ലഷ്കര്‍-എ- തോയിബ, ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ സംഘടനകളിലെ ഓരോരുത്തര്‍ വീതം എന്നിവരും ഈ ലിസ്റില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications