ഭീകരര്‍ക്കെതിരെ അന്തിമയുദ്ധം : വാജ്പേയി
ഭീകരര്‍ക്കെതിരെ അന്തിമയുദ്ധം : വാജ്പേയി
ഡിസംബര്‍ 30, 2001
ദില്ലി : ഭീകരതയ്ക്കെതിരെ നിര്‍ണ്ണായക യുദ്ധത്തിനു സമയമായെന്ന് പ്രധാനമന്ത്രി. തന്റെ ഔദ്യോഗിക വസതിയായ റേസ് കോഴ്സ് ബില്‍ഡിംഗില്‍ ഡിസംബര്‍ 30 ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് വാജ്പേയി ഇക്കാര്യം പറഞ്ഞതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജന്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു.
യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധീകരിച്ച് 10 പേര്‍ പങ്കെടുത്തു. യോഗത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ വെളിപ്പെടുത്താന്‍ മഹാജന്‍ തയ്യാറായില്ല. ജനഹിതമനുസരിച്ചു മാത്രമേ എന്തു നടപടിയും സ്വീകരിക്കൂവെന്ന് മന്ത്രി പറഞ്ഞു.
ഏതു നടപടിയെടുക്കും മുന്‍പ് പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുക്കും. വിവിധ ലോക നേതാക്കളും ഭീകരതയ്ക്കെതിരെയുളള വാജ് പേയിയുടെ നടപടികളെ അനുകൂലിക്കുന്നുവെന്ന് മഹാജന്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. പാകിസ്താനുമായി സാര്‍ക്ക് ഉച്ചകോടിയില്‍ ചര്‍ച്ച നടക്കാനുളള സാദ്ധ്യതയും മന്ത്രി തളളിക്കളഞ്ഞു.












Click it and Unblock the Notifications