കരിപ്പൂരിലെ നൈറ്റ്ലാന്റിംഗിനെക്കുറിച്ച് സംശയം
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് രാത്രിലാന്റിംഗിന് സൗകര്യം നല്കിയിട്ടുണ്ടെന്ന അധികൃതരുടെ പ്രഖ്യാപനത്തെക്കുറിച്ച് സംശയം. ഡിസംബര്‍ 29 ശനിയാഴ്ച രാത്രി കോഴിക്കോടിറങ്ങാന്‍ കഴിയാതെ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനം തിരിച്ചുവന്നതോടെയാണിത്.
കനത്ത മൂടല്‍ മഞ്ഞാണ് കാരണമായി പറയുന്നത്. പക്ഷെ ഈ വിശദീകരണം എത്രത്തോളം കൃത്യമാണെന്ന് അറിയില്ല. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 567 എന്ന ദില്ലി-കോഴിക്കോട് വിമാനം ആണ് കരിപ്പൂരില്‍ ഇറങ്ങാനാകാതെ തിരിച്ചു പോയത്.
ഉച്ചയ്ക്ക് 2.30ന് എത്തേണ്ടിയിരുന്ന വിമാനം രാത്രി ഏഴു മണിയോടെയാണ് കോഴിക്കോടെത്തിയത്. കനത്ത മൂടല്‍മഞ്ഞു കാരണം ലാന്റിംഗ് സാധിച്ചില്ലെന്ന് പറഞ്ഞ് വിമാനം ദില്ലിയ്ക്ക് തിരിച്ചു വിടുകയായിരുന്നുവെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ഹജ്ജിനോടനുബന്ധിച്ച് കോഴിക്കോട് വിമാനത്താവളത്തില്‍ രാത്രി ലാന്റിംഗിന് സൗകര്യമൊരുക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.












Click it and Unblock the Notifications