Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെപ്പഠിപ്പിക്കാന്‍ ആരും വളര്‍ന്നില്ല : കരുണാകരന്‍

തൃശൂര്‍ : തന്നെ അച്ചടക്കം പഠിപ്പിക്കാന്‍ കോണ്‍ഗ്രസിലാരും വളര്‍ന്നിട്ടില്ലെന്ന് കെ.കരുണാകരന്‍. 67 വര്‍ഷമായി അച്ചടക്കത്തില്‍ നിന്നും വ്യതിചലിക്കാത്ത തന്നെക്കുറിച്ചുളള പരാതികള്‍ ഹൈക്കമാന്റ് അവഗണിക്കും. മരിക്കും വരെ തന്റെ കൈയില്‍ കോണ്‍ഗ്രസിന്റെ കൊടി മാത്രമേ ഉണ്ടാവൂവെന്ന് കരുണാകരന്‍ ഓര്‍മ്മിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയുടെ പിന്‍വാതില്‍ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന പരാതി ശക്തമാണ്. കോഴികുംഭകോണത്തെക്കുറിച്ച് കെപിസിസി അന്വേഷണം നടത്തണമെന്നും കരുണാകരന്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ പോക്കില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും തൃപ്തനല്ല.

തൃശൂരില്‍ സേവാദള്‍ സ്ഥാപകദിനാഘോഷം ഉദ്ഘാടനവേളയിലും തുടര്‍ന്ന് രാമനിലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലും കരുണാകരന്‍ ആന്റണി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. കുത്തുവാക്കുകളും ആക്ഷേപശരങ്ങളും തൊടുത്തു മുന്നേറിയ കരുണാകരന്റെ പ്രസംഗം അണികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ആരെയും പേരെടുത്തു പറയാതെ, എന്നാല്‍ എല്ലാത്തിനും മറുപടി പറഞ്ഞ് ലീഡര്‍ കത്തിക്കയറി. സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താനും സര്‍ക്കാരിനെതിരെയും വയലാര്‍ രവിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+