കേരളത്തില്‍ ഒരു മുഖ്യമന്ത്രി മതി: വയലാര്‍ രവി
കൊച്ചി: കേരളം ഭരിക്കാന്‍ ഒരു മുഖ്യമന്ത്രി മതിയെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. ഇവിടെ ഭരിക്കാന്‍ പല മുഖ്യമന്ത്രിമാര്‍ വേണ്ട. ആന്റണിയൊഴിച്ച് ബാക്കിയുള്ളവരൊക്കെ മുന്‍മുഖ്യമന്ത്രിമാരാണ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ട ചടങ്ങുകള്‍ മുന്‍ മുഖ്യമന്ത്രിമാര്‍ നിര്‍വഹിക്കേണ്ട. കേരളത്തിലെ മുഖ്യമന്ത്രിയായി ആന്റണി മാത്രം ഭരിച്ചാല്‍ മതി. - രവി പറഞ്ഞു.
എറണാകുളം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വയലാര്‍ രവി. യുഡിഎഫിലെ പല മന്ത്രിമാരും റിമോട്ട് ഭരണത്തിലാണ്. ഇത് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. - രവി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനേക്കാള്‍ പരുഷമായ ഭാഷയിലാണ് ചില സീനിയര്‍ നേതാക്കള്‍ സംസാരിക്കുന്നത്. ഇത് കോണ്‍ഗ്രസിന് ദോഷമേ ചെയ്യൂ. കോണ്‍ഗ്രസിന്റെ ജന്മദിനം ഒരുമിച്ച് ആഘോഷിക്കാന്‍ കഴിയാത്ത ദുരവസ്ഥയിലാണിന്ന് പാര്‍ട്ടി. ഒരു കുടുംബത്തിലെ മക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ അച്ഛന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മക്കള്‍ ഒന്നിക്കാറുണ്ട്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications