ശിവഗിരി : ആന്റണി ഖേദം പ്രകടിപ്പിച്ചു
ശിവഗിരി : തന്റെ ഭരണകാലത്ത് മുമ്പ് ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയില്‍ ഏ.കെ.ആന്റണി ഖേദം പ്രകടിപ്പിച്ചു. 69-ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ക്ഷമാപണം നടത്തിയത്. അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായിരുന്നു ആ സംഭവം.
ഒന്നും മനപ്പൂര്‍വമായിരുന്നില്ല,ആത്മാര്‍ത്ഥമായ ഖേദമുണ്ട് തീര്‍ത്ഥാടനത്തിനെത്തിയ ഭക്തജനങ്ങളോട് ആന്റണി പറഞ്ഞു. ഗുരുദേവന്റെ തത്ത്വചിന്തയ്ക്ക് ഇപ്പോള്‍ പ്രസക്തിയേറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ അദ്ധ്യക്ഷനായിരുന്നു. ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സ്വരൂപാനന്ദ, സ്വാമി ശാശ്വതീകാനന്ദ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications