ഒസാമയ്ക്ക് ഐഎസ്ഐ സഹായം: ഖനൂനി
ടെഹ്റാന്: പാകിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ ഒസാമ ബിന്‍ ലാദനെ സഹായിക്കുന്നതായി അഫ്ഗാന് ആഭ്യന്തരമന്ത്രി യൂനിസ് ഖനൂനി ആരോപിച്ചു. ഡിസംബര്‍ 29 ശനിയാഴ്ച ഇറാന് ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് ഖനൂനി ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎസ്ഐയുടെ സഹായത്തോടെ ഒസാമ ബിന്‍ ലാദന് പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും വന്നും പോയുംകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒസാമയുടെ യാത്രകള്‍ മുഴുവന്‍ ഐഎസ്ഐയുടെ നിരീക്ഷണത്തിലാണ്. - അദ്ദേഹം പറഞ്ഞു.
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഐഎസ്ഐയ്ക്ക് നന്നായി അറിയാം. ബിന്‍ ലാദന് ഇതുവരെ അറസ്റ് ചെയ്യപ്പെട്ടില്ലെന്നതിനര്ത്ഥം ബിന്‍ ലാദന് ഐഎസ്ഐയുടെ പിന്തുണയുണ്ടെന്നാണ്. അതേ സമയം പാകിസ്ഥാന് സര്‍ക്കാരിന്റെ നിലപാട് ഐഎസ്ഐയുടേതില് നിന്നും വ്യത്യസ്തമാണെന്നും ഖനൂനി അഭിപ്രായപ്പെട്ടു.
പണ്ട് ചെയ്തിരുന്നതുതന്നെയാണ് ഒസാമബിന്‍ ലാദനും സംഘവും ഇപ്പോഴും ചെയ്യുന്നത്. അവര്‍ സ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാന് പുറത്തുപോകുമ്പോള്‍ അദ്ദേഹം പ്രധാനമായും പാകിസ്ഥാനിലേക്കാണ് പോകുന്നത്. അവര്‍ ഒരിക്കലും സ്ഥിരമായി ഒരിടത്തിരിക്കാറില്ല. പ്രധാനമായും പാകിസ്ഥാനിലാണെങ്കിലും ലാദന് അഫ്ഗാനിസ്ഥാനിലായിരിക്കാനും സാധ്യതയുണ്ട്.
ഇതുവരെ അമേരിക്കയ്ക്ക് ലാദനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഖനൂനി പറഞ്ഞു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications