കേരളത്തില്‍ ഇനിയും ടാജ് റിസോര്‍ട്ടുകള്‍
തിരുവനന്തപുരം : കേരളത്തിലെ ഹോട്ടല്‍ പദ്ധതികള്‍ വിപുലീകരിക്കാന്‍ ടാജ് ഗ്രൂപ്പ് ലക്ഷ്യമിടുന്നു. നിലവിലുളള നാലു റിസോര്‍ട്ടുകള്‍ മോടി പിടിപ്പിക്കുന്നതിനു പുറമേ മൂന്നാറിലും ബേക്കലിലും തിരുവനന്തപുരത്തും പുതിയത് നിര്‍മ്മിക്കാനും ഉദ്ദേശമുണ്ട്. എറണാകുളത്തും കുമരകത്തും വര്‍ക്കലയിലും തേക്കടിയിലുമാണ് നിലവില്‍ ടാജ് റിസോര്‍ട്ടുകളുളളത്.
50 കോടിയുടെ മൊത്തം നിക്ഷേപം കമ്പനി ലക്ഷ്യമിടുന്നു. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് സഹകരണാടിസ്ഥാനത്തിലാണ് പുതിയ റിസോര്‍ട്ടുകളുടെ നിര്‍മ്മാണം. 11.5 കോടി സര്‍ക്കാര്‍ വിഹിതമുണ്ട്.
20 കോടി മുടക്കി ടാജ് മലബാര്‍ അടുത്തിടെ മോടി പിടിപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 1000 മുറികള്‍ അധികമായി നിര്‍മ്മിച്ചു. കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരം നാലു മടങ്ങായും വിദേശസഞ്ചാരികള്‍ ഇരട്ടിയായും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുറികളുടെ എണ്ണം കൂട്ടിയത്. ഇനിയും 1000 മുറികള്‍ വിവിധ റിസോര്‍ട്ടുകളിലായി നിര്‍മ്മിക്കുമെന്ന് ടാജ് ഹോട്ടല്‍സ് ഡയറക്ടര്‍ ജാംഷെഡ് ഡംബു പറഞ്ഞു.












Click it and Unblock the Notifications