ഹര്‍ഷദ് മേത്ത അന്തരിച്ചു
മുംബൈ: ഓഹരി കുംഭകോണം വഴി ഇന്ത്യന്‍ ജനതയ്ക് പരിചിതനായ ബിഗ് ബുള്‍ ഹര്‍ഷദ് മേത്ത അന്തരിച്ചു.
മുംബൈയിലെ താനെ സിവില്‍ ആശുപത്രിയില്‍ ഡിസംബര്‍ 31 തിങ്കളാഴ്ച രാവിലെ 12 . 40 നായിരുന്നു അന്ത്യം. പല കേസുകളിലും പ്രതിയായ ഹര്‍ഷദ്മേത്ത കഴിഞ്ഞ എട്ട് ദിവസമായി താനെ സിവില്‍ ആശുപത്രിയിലായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സനടത്തിയെങ്കിലും ഫലമുണ്ടായില്ല.
നവംബര്‍ ഒമ്പതിന് സിബിഐ ഹര്‍ഷദ് മേത്തയേയും രണ്ട് സഹോദരന്മാരെയും അറസ്റ് ചെയ്തിരുന്നു.
ഡിസംബര്‍ 21ന് പ്രത്യേക കോടതി ഹര്‍ഷദ്മേത്തയ്കും സഹോദരന്മാര്‍ക്കും ജാമ്യം നിഷേധിച്ചു, ഇവര്‍ ജുഡീഷ്യല്‍ കസ്റഡിയിലായിരുന്നു. ഹൃദ്രോഗം കൊണ്ടാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയെങ്കിലും ഹര്‍ഷദിന്റെ വീട്ടുകാര്‍ക്ക് അത് വിശ്വാസമായിട്ടില്ല. ഹര്‍ഷദ് ഹൃദ്രോഗി ആയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹര്‍ഷദ്മേത്തയും സഹോദരന്മാരും ഓഹരി ഇടപാടുമായി ബന്ധപ്പെട്ട പല കേസുകളിലും പ്രതികളായിരുന്നു,












Click it and Unblock the Notifications