ജയയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
ചെന്നൈ: താന്‍സി കേസില്‍ ജയലളിതയെ കുറ്റവിമുക്തമാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഡിഎംകെ ഘടകമാണ് മദ്രാസ് ഹൈക്കോടതി വിധിയ്ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ആദ്യം പരാതി നല്‍കിയ ആര്‍.എസ്.ഭാരതി സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
അവധികഴിഞ്ഞ് കോടതി ഇതു പരിഗണിക്കുമെന്ന് കരുതുന്നു. താന്‍സി ഭൂമിയില്‍ സര്‍ക്കാരിന്റേതല്ലെന്ന കാരണം പറഞ്ഞാണ് ജയയെ കോടതി കുറ്റവിമോചിതയാക്കിയത്. ഇത് ഹൈക്കോടതിയ്ക്കു പറ്റിയ തെറ്റാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
താന്‍സിലെ 55 പ്ലോട്ടുകളും സര്‍ക്കാര്‍ ഉടമസ്ഥയിലുളളതാണെന്ന് രേഖകള്‍ വ്യക്തമായി തെളിയിക്കുന്നതായി ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു. ഈസ്ഥലത്തിനു വില നിര്‍ണ്ണയിച്ചതില്‍ ഖജനാവിന് വന്‍നഷ്ടമുണ്ടായെന്നാണ് പ്രധാന ആരോപണം.












Click it and Unblock the Notifications