അതിര്‍ത്തിയില്‍ കനത്ത വെടിവയ്പ്
ജമ്മു: കശ്മീരിലെ ഇന്ത്യാ - പാകിസ്താന്‍ അതിര്‍ത്തിയില്‍ കനത്ത വെടിവയ്പ്.
തെക്കന്‍ കശ്മീരിലാണ് വെടിവയ്പ് നടക്കുന്നത്. ഇരുസൈന്യങ്ങളും മോര്‍ട്ടാറുകളും ഉപയോഗിക്കുന്നുണ്ട്. ബ്രിഗേഡിയര്‍ പി സി ദാസാണ് അതിര്‍ത്തിയിലെ വെടിവയ്പിനെക്കുറിച്ച് വ്യക്തമാക്കിയത്.
ജമ്മുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ പല്ലന്‍വാലാ മേഘലയിലാണ് വെടിവയ്പ് തുടരുന്നത്. കനത്ത ഷെല്ലാക്രമണവും തുടരുകയാണ്. ഇന്ത്യയുടെ ഒരു ഭടന്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. നൗഷേര മേഘലയിലാണ് കനത്ത മോര്‍ട്ടാറാക്രമണം നടക്കുന്നത്. കഴിഞ്ഞ നാല് മാസം നടന്നതില്‍ വച്ച് ഏറ്റവും കനത്ത മോര്‍ട്ടാറാക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. പാകിസ്താന്‍ ഭാഗത്ത് നിന്നാണ് ആദ്യം മോര്‍ട്ടാര്‍ ആക്രമണം ഉണ്ടായത്. 1000 ലേറെ ഗ്രാമവാസികളെ ഞായറാഴ്ച ഒഴിപ്പിച്ചു.












Click it and Unblock the Notifications