കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലട: അഞ്ചുപേര്‍ക്ക് കഠിന തടവ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : കല്ലട അഴിമതിക്കേസില്‍ മുന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കഠിനതടവും പിഴശിക്ഷയും. നാല്പ്രതികള്‍ക്ക് എട്ടുവര്‍ഷവും ഒരു പ്രതിയ്ക്ക് ആറുവര്‍ഷവുമാണ് തടവ്. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എന്‍.കെ.ബാലകൃഷ്ണന്‍ ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി മുന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.കെ.ഫിലിപ്പിന് തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ.ചോനപ്പണിക്കരെ തടവിനും അഞ്ചു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. മൂന്നാം പ്രതി സര്‍ക്കാര്‍ കരാറുകാരന്‍ കെ.ജി.അശോകന് തടവും രണ്ടു ലക്ഷം രൂപ പിഴയും, അഞ്ചാംപ്രതി അസിസ്റന്റ് എഞ്ചിനീയര്‍ കെ.ജി.സോമനാഥന്‍ നായര്‍ക്ക് തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നാലാം പ്രതി നൂഹുക്കണ്ണ് റാവുത്തര്‍ക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും.

പദ്ധതിയുടെ ഭാഗമായി വാഴമുട്ടം-മല്ലശ്ശേരി കനാല്‍ നിര്‍മ്മാണത്തില്‍ കരാറുകാരന് 15ലക്ഷം രൂപ വെട്ടിക്കാന്‍ സൗകര്യം ചെയ്തു എന്നാണ് കേസ്. അഞ്ചുപേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച വിധിച്ചു. അഴിമതി നിരോധന നിയമപ്രകാരം നാലു വര്‍ഷവും ഗൂഢാലോചനക്കുറ്റമനുസരിച്ച് നാലു വര്‍ഷവും ഉള്‍പ്പെടെയാണ് നാല് പ്രതികള്‍ക്ക് എട്ടുവര്‍ഷത്തെ കഠിനതടവ് വിധിച്ചത്. രണ്ടും ഒന്നിച്ചനുഭവിച്ചാല്‍ മതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X