കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്ഷ് നേതാവിനെ അറസ്റ് ചെയ്തു

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: ജെയ്ഷ്-എ-മുഹമ്മദ് നേതാവ് മൗലാന മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ അറസ്റ്ചെയ്തതായി പാകിസ്ഥാനിലെ ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റിനെതിരെ നടന്ന ആക്രമണത്തില്‍ ജെയ്ഷ്-എ-മുഹമ്മദും ഉള്‍പ്പെട്ടിരുന്നു.

മൗലാന മസൂദ് അസ്ഹറിനെ 90 ദിവസത്തേക്ക് റിമാന്റ്ചെയ്തു. മസൂദ് അസ്ഹറിനെ അദ്ദേഹത്തിന്റെ ജന്മദേശമായ പഞ്ചാബ് പ്രവിശ്യയില്‍ നിന്നാണ് അറസ്റ്ചെയ്തത്. ഇവിടെയാണ് ജെയ്ഷ്-എ-മുഹമ്മദിന്റെ ആസ്ഥാനം. ഇദ്ദേഹത്തെ സര്‍ഗോധയിലെ മിയാന്‍വാലി ജയിലിലയച്ചു.

അസ്ഹറിന്റെ ഒരു അടുത്ത അനുയായിയേയും അറസ്റ്ചെയ്തിട്ടുണ്ട്. ഈ അനുയായിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ജെയ്ഷ്-എ-മുഹമ്മദിന്റെ 50 പ്രവര്‍ത്തകരെ പിടികൂടിയതായി പാക് വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെയും അമേരിക്കയുടെയും സമ്മര്‍ദ്ദം മൂലമാണ് പാക് സര്‍ക്കാര്‍ ഈ നടപടിയ്ക്ക് നിര്‍ബന്ധിതമായതെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X