ഇന്ത്യന്‍ ടിവിചാനലുകള്‍ പാകിസ്താന്‍ നിരോധിച്ചു
ഇസ്ലാമബാദ്: ഇന്ത്യയിലെ എല്ലാ ടിവി ചാനലുകളുടെയും സംപ്രേഷണം പാകിസ്താനില്‍ നിരോധിച്ചു. പാകിസ്താന്റെ സുരക്ഷയ്ക്ക് എതിരായ പരിപാടികള്‍ ഇവ സംപ്രേഷണം ചെയ്യുന്നു എന്നതാണ് നിരോധനത്തിന് കാരണമായി പറയുന്നത്.
സ്റാര്‍ടിവിയുള്‍പ്പെടെ ഒരു ഇന്ത്യന്‍ ടിവി ചാനലുകളും പാകിസ്ഥാനില്‍ ലഭ്യമാക്കരുതെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് പാക് അധികൃതര്‍ പ്രത്യേകം നിര്‍ദേശം നല്കിയിരിക്കുകയാണ്. അങ്ങിനെചെയ്യുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പാകിസ്ഥാന്‍ ടെലിവിഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ചാനലുകള്‍ക്ക് ആവശ്യക്കാരേറെയുള്ളതിനാല്‍ പാക് അധികൃതരുടെ പുതിയ തീരുമാനം കേബിള്‍ ഓപ്പറേറ്റര്‍മാരെ ബാധിക്കും.












Click it and Unblock the Notifications