കളര്‍ടിവി വില്പന: ബിപിഎല്‍ മുന്നില്‍
കൊച്ചി: 2001 ഒക്ടോബര്‍, നവമ്പര്‍ മാസത്തെ കളര്‍ടിവി വില്പനയില്‍ ബിപിഎല്‍ മുന്നില്‍. ഈ രണ്ട് മാസങ്ങളില്‍ 2,40,000 കളര്‍ടിവികള്‍ ബിപിഎല്‍ വിറ്റു.
നവമ്പറില്‍ മാത്രം 1,30,000 കളര്‍ടിവികളാണ് ബിപിഎല്‍ വിറ്റത്. ഇതുവഴി ഒരു മാസത്തില്‍ ഏറ്റവുമധികം കളര്‍ടിവികള്‍ വിറ്റഴിച്ച കമ്പനിയെന്ന ബഹുമതി ബിപിഎല്‍ നേടി. 2000 നവമ്പറിനെ അപേക്ഷിച്ച് 70 ശതമാനം അധികവളര്‍ച്ചാനിരക്കാണ് ബിപിഎല്‍ കൈവരിച്ചത്.
തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ഒരു ദശലക്ഷം കളര്‍ടിവികള്‍ വിറ്റഴിക്കാനുള്ള ഒരുക്കത്തിലാണ് ബിപിഎല്‍.












Click it and Unblock the Notifications