കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം എഞ്ചി. കോളെജില്‍ സംഘട്ടനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളെജ് നടയില്‍ എബിവിപി-എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.

അഞ്ച് എബിവിപി പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. ഡിസംബര്‍ 21ന് കോളെജില്‍ നടന്ന കലാപരിപാടികള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

അന്ന് ഏതാനും എബിവിപി പ്രവര്‍ത്തകരെപ്പറ്റി എസ്എഫ്ഐക്കാര്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. ഈ പരാതിയനുസരിച്ച് പൊലീസ് എബിവിപിക്കാരുടെ പേരില്‍ കേസെടുത്തു. ഇതില്‍ പ്രതിഷേധിച്ച് എബിവിപിക്കാര്‍ ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായാണ് ചൊവാഴ്ച സംഘട്ടനമുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X