സംസ്ഥാനത്ത് തൊഴിലന്വേഷകരുടെ ഡാറ്റാബാങ്ക്
തിരുവനന്തപുരം : സംസ്ഥാനത്തെ തൊഴിലന്വേഷകരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുളളവരുടെ മുഴുവന്‍ വിവരവും ഡാറ്റാ ബാങ്കില്‍ രേഖപ്പെടുത്തും.
തൊഴിലന്വേഷകര്‍ക്കായി ഒഡെപെക് രൂപപ്പെടുത്തിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ബാബു ദിവാകരന്‍.
ഒഡെപെകിന്റെ സാങ്കേതിക സഹായത്തോടെയാണ് ഡാറ്റാബാങ്ക് തയ്യാറാക്കുക. വിദേശരാജ്യങ്ങളില്‍ രജിസ്ട്രേഷല്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കും. തൊഴില്‍ സംരംഭകര്‍ക്കും ഇത് സൗകര്യപ്രദമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications