ഇന്‍ഫാം കണ്ണൂരില്‍ കള്ള്വില്പനതുടങ്ങി
കണ്ണൂര്‍: ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഇന്‍ഫാം മധുരക്കള്ള് വില്പന തുടങ്ങി. കൊട്ടിയൂരിലെ അമ്പായത്തോട്ടില്‍ ജനവരി ഒന്ന് ചൊവാഴ്ച നീര(പുളിപ്പിക്കാത്ത കള്ള്) വില്പനഷാപ്പ് തുറന്നു.
ഇന്‍ഫാം അംഗങ്ങളില്‍ നിന്നും കിലോവിന് 26രൂപ നിരക്കില്‍ കാപ്പിപ്പരിപ്പ് ശേഖരിക്കാനും ഇന്‍ഫാം തീരുമാനിച്ചു. അന്താരാഷ്ട്രവിപണിയില്‍ കാപ്പിവിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. കാപ്പിക്ക് നല്ല ഡിമാന്റായിട്ടും വിപണിയില്‍ 18.50രൂപയേ വിലയുള്ളൂ. ഇതിനുപിന്നില്‍ കാപ്പിക്കച്ചവടക്കാരുടെ ഗൂഡതന്ത്രമാണെന്ന് ഇന്‍ഫാം പ്രവര്‍ത്തകര്‍ കരുതുന്നു.
ജനവരിയില്‍ ഇന്‍ഫാം ഫില്‍ട്ടര്‍ കാപ്പിപ്പൊടി വിപണിയിലെത്തിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തിലും ആഴ്ചച്ചന്തകള്‍ തുടങ്ങാനും ജനവരി 12മുതല്‍ മത്സ്യവില്പന നടത്താനും ഇന്‍ഫാം തീരുമാനിച്ചിരിക്കുകയാണ്.
ഇഞ്ചിയുടെ ക്രയനികുതി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഫാം പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ബഹിഷ്കരിക്കും. മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കുന്ന ജനവരി 12ന് കരിങ്കൊടി ഉയര്‍ത്തും.












Click it and Unblock the Notifications