കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്ത്രേലിയന്‍ ലോട്ടറി: ആലപ്പുഴക്കാരിക്ക് 5 കോടി

  • By Staff
Google Oneindia Malayalam News

അമ്പലപ്പുഴ : കരയോഗത്തിന്റെ ഓണഫണ്ടു പിരിച്ച് ഉപജീവനം നടത്തുന്ന ജയചന്ദ്രന്‍ നായരെ കടലിനക്കരെ നിന്നും ഭാഗ്യം കോടീശ്വരനാക്കി. ആസ്ത്രേലിയന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ അഞ്ചു കോടി 29 ലക്ഷം രൂപ ലഭിച്ചത് ഭാര്യ ബീനാകുമാരിയ്ക്ക്. ഭാര്യയുടെ പേരില്‍ ഒരു വിദേശമാസികയു ട കൂപ്പണ്‍ പൂരിപ്പിച്ചയച്ചത് ജയചന്ദ്രന്‍ നായര്‍ തന്നെ.

റീഡേഴ്സ് ഡൈജസ്റ് മാസികയില്‍ വന്ന ഒരു കൂപ്പണാണ് ആസ്ത്രേലിയയില്‍ നിന്നുള്ള ഭാഗ്യം അമ്പപ്പുഴയിലെത്തിച്ചത്. 1984മുതല്‍ ഈ മാസികയുടെ വരിക്കാരനായ ജയചന്ദ്രന്‍ രണ്ടു വര്‍ഷം മുമ്പ് ഒരു കൂപ്പണ്‍ ഭാര്യയുടെ പേരില്‍ പൂരിപ്പിച്ചയച്ചിരുന്നു. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഇതിനുളള മറുപടി വന്നു. ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ കീഴിലുളള ലോട്ടറിയുടെ ഒന്നാം സമ്മാനം ബീനാകുമാരിയ്ക്കു ലഭിച്ചുവെന്നായിരുന്നു ഉളളടക്കം.

കൂടുതല്‍ ഉറപ്പിനായി പേപ്പറുകള്‍ ദില്ലയിലെ ആസ്ത്രേലിയന്‍ എംബസിയിലേയ്ക്കയച്ചു. കഴിഞ്ഞ ബുധനാഴ്ച സമ്മാനവാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് എംബസിയുടെ കത്ത് ലഭിച്ചു. അമ്പലപ്പുഴ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജര്‍ മഹാദേവന്‍ ആദ്യം രേഖകള്‍ കൈപ്പറ്റാന്‍ വിസമ്മതിച്ചു. എന്നാല്‍ എംബസിയുടെ കത്തും കൊച്ചി ഫോറിന്‍ എക്സ്ചേഞ്ചിന്റെ അനുവാദവും കിട്ടിയതോടെ തടസ്സങ്ങള്‍ നീങ്ങി. റിസര്‍വ് ബാങ്കില്‍ നിന്നും തുക അനുവദിച്ചെത്തുമ്പോള്‍ ബീനാകുമാരിക്ക് അഞ്ചുകോടി 29 ലക്ഷം രൂപ കൈപ്പറ്റാം.

അമ്പലപ്പുഴയിലെ ആമയിട കാട്ടില്‍പറമ്പില്‍ പരേതനായ ശ്രീധരന്‍ നായരുടെയും എന്‍.തങ്കമ്മയുടെയും മകനാണ് ജയചന്ദ്രന്‍ നായര്‍. ആലപ്പുഴ എസ്.ഡി.കോളെജില്‍ നിന്നും ബി.കോം. ബിരുദം നേടിയശേഷം ആന്ധ്രയിലെ ഒരുസ്ക്കൂളില്‍ ജോലി നോക്കവെയാണ്, വൈക്കം കുഴിമറ്റത്തില്‍ വിശ്വംഭരന്റെ മകള്‍ ബീനാകുമാരിയെ വിവാഹം കഴിച്ചത്. അമ്മയുടെ അസുഖത്തെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ച ജയചന്ദ്രന്‍ നായര്‍ ഒന്നര വര്‍ഷമായി നാട്ടിലുണ്ട്. ആമയിട 2073-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുളള ഓണഫണ്ട് പിരിക്കുന്നതില്‍ നിന്നും ലഭിക്കുന്ന 500 രൂപയാണ് ഇദ്ദേഹത്തിന്റെ ആകെ വരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X