മന്നം ജയന്തി തുടങ്ങി
കോട്ടയം : മന്നം ജയന്തിയാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 125-ാം ജയന്തിയാഘോഷമാണ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ആരംഭിച്ചത്. ജയന്തിയോടനുബന്ധിച്ചു അഖില കേരള നായര്‍ സമ്മേളനം നടന്നു.
പണച്ചെലവേറിയതിനാല്‍ എന്‍എസ്എസ് സ്വന്തമായി മെഡിക്കല്‍ കോളെജ് ആരംഭിക്കാനുളള നീക്കത്തില്‍ നിന്നും പിന്തിരിയേണ്ടിവരുമെന്ന് സമ്മേളനത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് കെ.പി. കരുണാകര മേനോന്‍ പ്രസ്താവിച്ചു. എന്നാല്‍ എയിഡഡ് മേഖലയില്‍ മെഡിക്കല്‍ കോളെജുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ എന്‍എസ്എസ് മുന്നോട്ട് വരും. കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ കൈക്കൊളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 15 ശതമാനം സംവരണം അനുവദിക്കണമെന്ന് സമ്മേളനത്തിന് സ്വാഗതം പറഞ്ഞ പി.കെ.നാരായണ പ്പണിക്കര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications