ലാദന്‍ പാകിസ്ഥാനിലെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ : ഒസാമ പാകിസ്താനിലേയ്ക്ക് രക്ഷപെട്ടിരിക്കുമെന്ന് അമേരിക്ക. ലാദന്‍ മരിച്ചുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘം വിശ്വസിക്കുന്നില്ല. സൗദി ഭീകരന്‍ ആക്രമണം അതിജീവിച്ചെന്നുതന്നെ അവര്‍ വിശ്വസിക്കുന്നു.
ഏറ്റവും ഒടുവില്‍ ഞങ്ങള്‍ക്കു ലഭിച്ച വിവരമനുസരിച്ച് ലാദന്‍ ജീവിച്ചിരിക്കാന്‍ തന്നെയാണ് സാദ്ധ്യത-- അമേരിക്കന്‍ സെനറ്റര്‍ ബോബ് ഗ്രഹാം പറഞ്ഞു. എന്നാല്‍ അയാള്‍ എവിടെയായണെന്നത് ഇനിയും ഒരു ചോദ്യ ചിഹ്നം തന്നെ. പാകിസ്താനിലേയ്ക്കു രക്ഷപെടാനാണ് കൂടുതല്‍ സാദ്ധ്യത. -ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ കനത്ത ബോംബാക്രമണം ലാദന്‍ അതിജീവിച്ചുവെന്നതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നു. ലാദന്‍ മരിച്ചെന്നതിന് ഇതുവരെയും വിശ്വാസയോഗ്യമായ തെളിവുകള്‍ കിട്ടിയിട്ടില്ല.












Click it and Unblock the Notifications