എസ്എംഎസ് സന്ദേശങ്ങള്‍ ഹരമാകുന്നു
കൊച്ചി : പുതു വര്‍ഷപ്പിറവിയില്‍ ബിപിഎല്‍ മൊബൈല്‍ വഴി പറന്നത് 26000 എസ്എംഎസ് സന്ദേശങ്ങള്‍. ഡിസംബര്‍ 31 രാത്രി 11നും ഒന്നിനും ഇടയ്ക്കാണ് സന്ദേശങ്ങളുടെ റെക്കോഡ് പ്രയാണം. സാധാരണ നിലയില്‍ നിന്നും ആറു മടങ്ങ് വര്‍ദ്ധനയുണ്ടായെന്ന് ബിപിഎല്‍ വക്താവ് പറയുന്നു.
ക്രിസ്തുമസ് ദിനത്തിലും എസ്എംഎസ് ഉപഭോഗം ഇരട്ടിയായി വര്‍ദ്ധിച്ചു. ക്രിസ്തുമസ് പുതുവര്‍ഷ ദിനങ്ങളില്‍ എസ്കോട്ടല്‍ വഴിയുളള സന്ദേശങ്ങള്‍ ഒന്നര ലക്ഷം കവിഞ്ഞതായിമാര്‍ക്കറ്റിംഗ് മാനേജര്‍ വി.ജി. സോമശേഖരന്‍ പറയുന്നു. തങ്ങളുടെ ഉപഭോക്താക്കളില്‍ 60 ശതമാനം പേരും എസ് എംഎസ് സൗകര്യം ഉപയോഗിക്കുന്നതായി ബിപിഎല്ലും അവകാശപ്പെടുന്നു.
എന്തായാലും ഷോര്‍ട്ട് മെസേജ് സര്‍വീസ് ( ഷോര്‍ട്ട് മെസേജിംഗ് സര്‍വീസ്)എന്ന എസ്എംഎസ് യുവതലമുറയുടെ ഹരമാവുകയാണ്. മൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുന്ന സാങ്കേതിക വിദ്യ ചെലവ് വളരെ കുറയ്ക്കുന്നു. ദുബായ്ലുളള ഭര്‍ത്താവിന് ഒരു രൂപ ചെലവില്‍ സന്ദേശമയയ്ക്കാന്‍ എസ്എംഎസ് വഴി കഴിയുന്നെന്ന് വീട്ടമ്മയായ സൈനബ സാക്ഷ്യപ്പെടുത്തുന്നു.
പ്രദേശിക ഭാഷയിലും സന്ദേശങ്ങളയയ്ക്കാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ബിപിഎല്ലിന്റെ പത്തു ശതമാനം ഉപഭോക്താക്കള്‍ ഇപ്പോള്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആ എസ്ക്കോട്ടല്‍ വഴി സ്വന്തം ഭാഷാ സന്ദേശങ്ങളയയക്കാന്‍ നിലവില്‍ ചില അസൗകര്യങ്ങളുണ്ട്. ഉടന്‍ അതു പരിഹരിക്കുമെന്ന് വി.ജി. സോമശേഖര്‍ ഉറപ്പു നല്‍കുന്നു. മൊബൈല്‍ വഴി ചിത്രങ്ങളും സംഗീതവും ഡൗണ്‍ലോഡു ചെയ്യാന്‍ എസ്ക്കോട്ടലില്‍ സൗകര്യമുണ്ട്.












Click it and Unblock the Notifications