മന്ത്രിയറിയാതെ ഇളവു നല്‍കി : മുഖ്യമന്ത്രി
തിരുവനന്തപുരം : കോഴിക്കമ്പനികള്‍ക്ക് നികുതിയിളവു നല്‍കിയത് ധനമന്ത്രി അറിയാതെയെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച ഫയല്‍ ധനമന്ത്രി കണ്ടിട്ടു പോലുമില്ല.
ജനവരി രണ്ട് ബുധനാഴ്ച മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം. തമിഴ്നാട്ടിലെ കോഴിക്കമ്പനികള്‍ക്ക് ഇളവുനല്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ചന്വേഷിക്കാനുളള ചുമതല ശങ്കരനാരായണനെ ഏല്പിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് നടന്ന തീരുമാനം ഇതുവരെ മന്ത്രിയറിഞ്ഞില്ലേയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല.












Click it and Unblock the Notifications