പീഡനം: മന്ത്രിമാര്‍ കടവൂരും കാര്‍ത്തികേയനും
തിരുവനന്തപുരം: ജോലിവാഗ്ദാനം ചെയ്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപണമുന്നയിച്ചത് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസനും സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനുമെതിരെയാണ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ തങ്കം.ആര്‍. വര്‍മ്മ എന്ന യുവതിയാണ് പരാതിക്കാരി.
ജനവരി രണ്ട് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഇതുസംബന്ധിച്ച സൂചന നല്കിയത്. ഈ ആരോപണത്തെക്കുറിച്ച് കൂടുതലായി താനൊന്നും പറയുന്നില്ലെന്ന് മുഖ്യമന്ത്രി ആന്റണി പറഞ്ഞു.
മന്ത്രിമാരായ കടവൂരും കാര്‍ത്തികേയനും തന്നെ വന്ന് കണ്ടിരുന്നു. ഏതു അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. - മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവം 16വര്‍ഷവും 11 വര്‍ഷവും മുമ്പുനടന്നതാണെന്നും ഈ കേസ് വനിതാകമ്മീഷന്റെ പരിഗണനയിലാണെന്നും അതിനാല്‍ താനൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ കേസുള്ളതുകൊണ്ടാണോ വനിതാകമ്മീഷന്‍ അംഗങ്ങളുടെ എണ്ണം കുറച്ചതെന്നുള്ള ചോദ്യത്തിന് ഇത് ചെലവുചുരുക്കാന്‍ ആസൂത്രണകമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണെന്നായിരുന്നു ആന്റണിയുടെ മറുപടി.












Click it and Unblock the Notifications