ആരോപണം തെളിയിച്ചാല്‍ പൊതുജീവിതമുപേക്ഷിക്കും
തിരുവനന്തപുരം : കോഴിക്കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കാന്‍ താനിടപെട്ടെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം ഉപേക്ഷിക്കാമെന്ന് ഉമ്മന്‍ചാണ്ടി.
ആരോപണമുന്നയിച്ചവര്‍ക്കും അത് പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിനുമെതിരെ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനവരി രണ്ട് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് താന്‍ കേരളത്തിലെ ധനമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാനത്തിലെ കോഴിക്കര്‍ഷകര്‍ക്ക് ഇളവു നല്‍കിയിരുന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ അന്യസംസ്ഥാനക്കാര്‍ക്കു നല്‍കിയ നികുതിയിളവിനെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യും. വിഷയത്തെ മുന്നണി ഗൗരവമായി സമീപിക്കുമെന്ന് കണ്‍വീനര്‍ പറഞ്ഞു.
കളളു ഷാപ്പു പ്രശ്നം യുഡിഎഫ് രമ്യമായി പരിഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications