Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ കോണ്‍ഫറന്‍സ് യാഥാര്‍ത്ഥ്യമായി

കൊച്ചി : സംസ്ഥാന ഭരണതലത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സ് യാഥാര്‍ത്ഥ്യമായി. സെക്രട്ടറിയേറ്റിലിരുന്ന് മുഖ്യമന്ത്രിയും കാക്കനാട്ടെ ഓഫീസിലിരുന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഗ്യാനേഷ് കുമാറും തമ്മില്‍ ബുധനാഴ്ച രാവിലെ മുഖാമുഖ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവിധ ജില്ലാ കളക്ടറേറ്റുകളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സംവിധാനം.

പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ അഭിമുഖം. പരീക്ഷണം വിജയിച്ചതുകൊണ്ട് മറ്റു ജില്ലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ജനകീയാസൂത്രണത്തെക്കുറിച്ചും മാഫിയാ സംഘങ്ങളെ അമര്‍ച്ചചെയ്യുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി കളക്ടറുമായി ചര്‍ച്ച മടത്തി. കളക്ടര്‍ക്കും സഹപ്രവര്‍ത്തകരര്‍ക്കും മുഖ്യമന്ത്രി നവവത്സരാശംസകള്‍ നേര്‍ന്നു. സിറ്റി കമ്മീഷണര്‍ വൈ. അനില്‍ കുമാര്‍. റൂറല്‍ എസ്പി തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.

ഇത്തരം കോണ്‍ഫറന്‍സുകള്‍ ഒരു സ്ഥിരം സംവിധാനമാക്കാനാണ് ഉദ്ദേശം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് വിഭാഗത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് വീഡിയോ കോണ്‍ഫറന്‍സ് രൂപകല്‍പ്പന ചെയ്തത്. ചിലവ് ആറു ലക്ഷ് രൂപ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+