കയറ്റുമതിയില്‍ വന്‍ ഇടിവ്
കൊച്ചി : സംസ്ഥാനത്തു നിന്നുളള സുഗന്ധദ്രവ്യ കയറ്റുമതിയില്‍ 11 ശതമാനത്തിന്റെ ഇടിവ്. മൂല്യം കണക്കാക്കിയാല്‍ ഇടിവ് 16 ശതമാനമാകും. സ്പൈസസ് ബോര്‍ഡ് വൃത്തങ്ങള്‍ കൊച്ചിയില്‍ അറിയിച്ചതാണ് ഈ വിവരം.
2001 നവംബര്‍ വരെയുളള ആകെ കയറ്റുമതി 1,48,455 ടണ്ണായിരുന്നു. 1018.46 കോടി രൂപ വരുമാനം. എന്നാല്‍ മുന്‍വര്‍ഷത്തെ ഈയിനത്തിലെ വരുമാനം 1216.68 കോടി രൂപയാണ്. അപ്പോഴത്തെ കയറ്റുമതി 1,67,624 ടണ്‍.
ആകെ കയറ്റുമതിയില്‍ 34 ശതമാനം സുഗന്ധതൈലങ്ങളാണ്. മുളക് 15 ശതമാനവും കുരുമുളക് 14 ശതമാനവും. ഇഞ്ചി, ചുവന്നമുളക്, സുഗന്ധതൈലങ്ങള്‍ എന്നിവയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടി. കുരുമുളകിന്റെ കയറ്റുമതി കൂടിയെങ്കിലും വിലയിടിവു കാരണം വരുമാനം കുറഞ്ഞു.
ഏലം, മഞ്ഞള്‍, മല്ലി, വെളുത്തുളളി എന്നിവയുടെ കയറ്റുമതിയാണ് ഗണ്യമായി കുറഞ്ഞത്.












Click it and Unblock the Notifications