ദില്ലിയില്‍ മൂടല്‍മഞ്ഞ്; ഗതാഗത സ്തംഭനം
ദില്ലി: കനത്ത മൂടല്‍മഞ്ഞ് ദില്ലിയില്‍ നിന്നുള്ളവിമാനസര്‍വീസുകള്‍ സ്തംഭിപ്പിച്ചു. തീവണ്ടി ഗതാഗതത്തെയും മൂടല്‍മഞ്ഞ് ബാധിച്ചു.
റണ്‍വേ തെളിഞ്ഞുകാണുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ദില്ലിയില്‍ നിന്ന് പുറപ്പെടുന്ന ചില തീവണ്ടികളും ദില്ലിയിലേക്ക് വരുന്ന ചില തീവണ്ടികളും വൈകി.
റോഡ്ഗതാഗതത്തെയും മൂടല്‍മഞ്ഞ് ബാധിച്ചു. പകല്‍നേരത്ത് ഹെഡ് ലൈറ്റുകളുടെ വെളിച്ചത്തിലാണ് വാഹനങ്ങള്‍ ഗതാഗതം നടത്തിയത്.












Click it and Unblock the Notifications