ആര്യാ അന്തര്‍ജനം അന്തരിച്ചു
തിരുവനന്തപുരം: ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ വിധവ ആര്യാ അന്തര്‍ജനം അന്തരിച്ചു. ജനവരി മൂന്ന് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
എണ്‍പത്തിയൊന്ന് വയസായിരുന്നു. പ്രമേഹവും മറ്റ് രോഗങ്ങളും മൂലം കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു ആര്യ.
എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേര്‍ അന്ത്യാാേപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് തൈക്കാട് വൈദ്യുത ശ്മശാനത്തില്‍ ശവസംസ്കാരം നടക്കും.
കോട്ടയം കുടമാളൂര്‍ തെക്കേടത്ത് മനയിലെ രാമന്‍ ഭട്ടതിരിപ്പാടിന്റെയും നീലി അന്തര്‍ജ്ജനത്തിന്റെയും സന്തതിയായി 1922 നവംബറിലായിരുന്ന ആര്യയുടെ ജനനം. 1937ലാണ് ഇ.എം.എസ് നമ്പൂതിരിപ്പാടും ആര്യ അന്തര്‍ജനവും തമ്മിലുള്ള വിവാഹം നടക്കുന്നത്. 1998ലായിരുന്നു ഇ. എം.എസിന്റ മരണം.
പരേതരായ വാസുദേവന്‍ ഭട്ടതിരിപ്പാട്, നാരായണന്‍ ഭട്ടതിരിപ്പാട്, നീലി അന്തര്‍ജ്ജനം, കാളി അന്തര്‍ജ്ജനം എന്നിവരാണ് സഹോദരങ്ങള്‍.
സത്യസായി മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലെ ഡോ. മാലതി, സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം ഇ.എം. ശ്രീധരന്‍, ഇ.എം. രാധ, ഇ.എം. ശശി എന്നിവരാണ് മക്കള്‍.












Click it and Unblock the Notifications