വിവാദഉത്തരവ് റദ്ദാക്കും: ശങ്കരനാരായണന്
തിരുവനന്തപുരം: കോഴിവിവാദത്തിന് കാരണമായ വിവാദഉത്തരവ് റദ്ദാക്കുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്.
തമിഴ്നാട്ടിലെ കോഴിക്കമ്പനികള്ക്ക് നികുതിയിളവ് നല്‍കിയതുവഴി സംസ്ഥാനസര്‍ക്കാരിന് ആറ് കോടി മുപ്പത് ലക്ഷം രൂപ മാത്രമേ നഷ്ടം വന്നിട്ടുള്ളൂ. നഷ്ടം 55 കോടിയെന്നത് പ്രതിപക്ഷനേതാവ് പെരുപ്പിച്ചു കാട്ടിയതാണ്. പക്ഷെ ഇതിന്റെ പേരില്‍ താന്‍ രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ കോഴിക്കമ്പനികള്ക്ക് നികുതിയിളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് താന്‍ ഇറക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞു. ജനവരി മൂന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേനളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ധനവകുപ്പിലെ താഴെത്തട്ടിലെ ചില ഉദ്യോഗസ്ഥരാണ്. ഈ ഫയല്‍ ഞാന്‍ കണ്ടിട്ടില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തും. തമിഴ്നാട്ടിലെ കോഴിക്കമ്പനികളില് നിന്ന് മുന്‍കാലപ്രാബല്യത്തോടെ നികുതി പിരിച്ചെടുക്കുമെന്നും ശങ്കരനാരായണന് പറഞ്ഞു.
കേരളത്തിലെ കോഴിക്കൃഷിയെപ്പറ്റി ഡിസംബര്‍ ഏഴിന് നിയമസഭയില്‍ അവതരിപ്പിക്കാനുദ്ദേശിച്ച സബ്മിഷന്റെ കോപ്പി തനിക്ക് കിട്ടിയത് ആറാംതീയതി മാത്രമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണത്തിന് അനുസരിച്ചാണ് താന്‍ സബ്മിഷന് മറുപടി നല്‍കിയതെന്നും ധനമന്ത്രി പറഞ്ഞു.
2000 ഏപ്രിലിനു മുന്‍പ് കേരളത്തിലെ കോഴികള്‍ക്ക് വില്പന നികുതിയില്ലായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് തമിഴ്നാട്ടിലെ കോഴിയുല്പാദനക്കമ്പനികള് കരാറടിസ്ഥാനത്തില്‍ കോഴിവളര്‍ത്താന്‍ തുടങ്ങുകയായിരുന്നു. ഈ അവസ്ഥ ദുരുപയോഗം ചെയ്യുന്നതായി വില്പനനികുതി കമ്മീഷണര്‍ സോമസുന്ദരം 2001 സപ്തംബര്‍ 27ന് വിശദീകരണക്കുറിപ്പില്‍ പറഞ്ഞിരുന്നു.
താന്‍ ധനമന്ത്രിയായിരുന്നിടത്തോളം ഉത്തരവില്‍ മാറ്റം വരുത്തിയിട്ടില്ല. വില്പനനികുതി നിയമമനുസരിച്ച് ഉത്തരവില്‍ കമ്മീഷണര്‍ക്ക് മാറ്റം വരുത്താവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്നോടും സര്‍ക്കാരിനോടും അന്വേഷിച്ചിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. നികുതി സെക്രട്ടറിയും ഈ ഉത്തരവ് കണ്ടിട്ടില്ല. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications