2001- സ്ത്രീപീഡനത്തിന്റെ വര്‍ഷം
കേരളത്തില്‍ സ്ത്രീപീഡനം ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. പുതിയതായി കണ്ടുവരുന്ന പ്രവണത സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുവെന്നതാണ്.
പണ്ട് സ്ത്രീകള്‍ അഭിമാനപ്രശ്നമോര്‍ത്ത് പലതും പുറത്തുപറയാന്‍ മടിച്ചിരുന്നു. ഇന്നതല്ല സ്ഥിതി. സ്ത്രീകള്‍ തന്നെ പരാതികളുമായി പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. വനിതാകമ്മീഷനില്‍ പരാതികള്‍ കുന്നുകൂടുന്നു.
പത്തനംതിട്ടയിലെ ഗീത വര്‍മ്മ രണ്ടു മന്ത്രിമാര്‍ക്കെതിരെ ലൈംഗികപീഡനമാരോപിച്ച് വനിതാകമ്മീഷനില്‍ വന്ന പരാതിയാണ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും ഒടുവിലത്തെ സ്ത്രീപീഡനക്കേസ്. മന്ത്രിമാരായ ജി. കാര്‍ത്തികേയനും കടവൂര്‍ ശിവദാസനും എതിരേയാണ് ഈ പരാതികള്‍. നേരത്തെ കുഞ്ഞാലിക്കുട്ടിക്കും മന്ത്രി നീലനും എതിരെ ഇതേ സ്വഭാവമുള്ള പരാതികള്‍ വന്നിട്ടുള്ളതിനാല്‍ കേരളത്തിന് ഇതില്‍ പുതുമയൊന്നുമില്ല.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്ത തിരുവനന്തപുരം സ്വദേശിനി ബിന്ദുവിന്റേതാണ്. ബിന്ദു പ്രസവിച്ചത് സ്വന്തം അച്ഛന്റെ മക്കളെയാണെന്ന് കോടതി സ്ഥിരീകരിച്ചപ്പോള്‍ കേരളമാകെ ഞെട്ടി.
പെണ്‍വാണിഭങ്ങളും കഴിഞ്ഞവര്‍ഷം പ്രധാനവാര്‍ത്തയായി നിറഞ്ഞുനിന്നു. ചിറ്റൂര്‍ എംഎല്‍എ കെ. അച്യുതനെതിരെ പാലക്കാട്ടുള്ള റാണിവിജയന്‍ നല്കിയ പരാതിയും ഏറെ ചര്‍ച്ചാവിഷയമായി. കോളെജ് ഹോസ്റലുകളില്‍ നിന്നും സ്ത്രീപീഡനപരാതികള്‍ പുറത്തുവന്നു.
കഴിഞ്ഞ വര്‍ഷത്തെ സ്ത്രീപീഡന വാര്‍ത്തകള്‍ വായിക്കുക.












Click it and Unblock the Notifications