സിപിഎം മക്കളുടെ താന്തോന്നിത്തം?
തിരുവനന്തപുരം : സിപിഎം നേതാക്കളുടെ മക്കളുടെ താന്തോന്നിത്തങ്ങള്‍ക്ക് അച്ഛന്മാരുടെ പിന്തുണയുണ്ടോ? ഉണ്ടെന്ന് സിപിഎമ്മിന്റെ മുന്കെഎസ്ഐഡിസി ചെയര്‍മാനും ഇപ്പോള്‍ സിപിഎം വിമതനുമായ വിജയചന്ദ്രന്‍ പറയുന്നു.
സിപിഎം നേതാക്കളുടെ മക്കള്‍ സഞ്ജയ് ഗാന്ധിയാവാന്‍ ശ്രമിക്കുകയാണെന്നാണ് സിപിഎമ്മിന്റെ മുന്‍ ടെക്നോക്രാറ്റായിരുന്ന വിജയ ചന്ദ്രന്റെ വാദം. സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് അയച്ച തുറന്ന കത്തിലാണ് ഈ ആരോപണം. വി.എസ്.അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന് എന്നിവരുടെ മക്കള്‍ പാര്‍ട്ടി യന്ത്രം വരുതിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അച്യുതനന്ദന്റെ മകനും മുന്‍ കയര്‍ഫെഡ് എംഡിയുമായ അരുണ്‍ കുമാര്‍ ആലപ്പുഴയില്‍ പാര്‍ട്ടി സമാന്തര ജില്ലാക്കമ്മിറ്റിയ്ക്കു നേതൃത്വം നല്‍കുന്നുവെന്ന വാര്‍ത്തയും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ പ്രവര്‍ത്തനം മൂലമാണ് കായംകുളത്ത് ജി. സുധാകരന് പരാജയപ്പെട്ടത്.
കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കളും മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസില്‍ പ്രതികളാണ്. എസ്എഫ്ഐ നേതാവായ മൂത്തപുത്രന് അടുത്തിടെ യൂണിവേഴ്സിറ്റി കോളെജില്‍ ബോംബെറിഞ്ഞ കേസിലും പ്രതിയാണ്. സുര്‍ജിത്തിന്റെ മകന് പഞ്ചാബ് നിയമസഭയില്‍ സീറ്റു സംഘടിപ്പിക്കുന്ന തിരക്കിലാണെന്ന വാര്‍ത്ത വന്നതും രണ്ടു ദിവസം മുമ്പാണ്.- കത്തു തുടരുന്നു.
മക്കളുടെ താന്തോന്നിത്തങ്ങള്‍ക്ക് പിതാക്കന്മാരുടെ പിന്തുണയുണ്ടെന്ന് വിജയചന്ദ്രന്‍ ആരോപിച്ചു. എസ്. രാമചന്ദ്രന് പിളളയ്ക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications