വിവാദങ്ങളുടെ ഉറവിടം അന്വേഷിക്കണം: മുരളി
കൊച്ചി : കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ ഉറവിടം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍. ലൈംഗികാരോപണങ്ങളുന്നയിച്ച് കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജനവരി മൂന്ന് വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.
പരസ്യമായ വിമര്‍ശനം കെപിസിസിയുടെ നടത്തിക്കൊണ്ട്പോകല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ തെരുവില്‍ പറയുന്നത് ശരിയല്ല. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീരുമെങ്കില്‍ അതിന് മാത്രമായി മൂന്നു ദിവസം നീളുന്ന കെപിസിസി യോഗം വിളിക്കാനും താന്‍ തയ്യാറാണെന്ന് മുരളീധരന്‍ അറിയിച്ചു.
മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണ്. പരാതിയുണ്ടെങ്കില്‍ അഴിമതി നിരോധന കമ്മീഷനിലോ കോടതിയിലോ പോകാന്‍ അദ്ദേഹം അച്യുതാനന്ദനോടാവശ്യപ്പെട്ടു.












Click it and Unblock the Notifications