പുകവലി: പുനര്‍വിജ്ഞാപനത്തിന് ഹര്‍ജി
കൊച്ചി: പുകവലി അനുവദനീയമായ സ്ഥലങ്ങളില്‍ പുകവലിച്ചാല്‍ പൊലീസ് കേസെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
മുളന്തുരുത്തി സ്വദേശി കെ. ജി. ബാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ജസ്റിസ് കെ. എ. അബ്ദുള്‍ ഗഫൂര്‍ ഡിജിപിക്ക് നോട്ടീസ് അയച്ചു.
സുപ്രിം കോടതി വിധി പ്രകാരം ഓഡിറ്റോറിയം, ആശുപത്രി, വിദ്യാലയയങ്ങള്‍, ലൈബ്രറി, കോടതി, സര്‍ക്കാര്‍ ഓഫീസുകള്‍, ബസ്-റെയില്‍വെ-വിമാന സര്‍വീസുകള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പുകവലി നിരോധിച്ചിട്ടുള്ളത്. പൊതുവഴികള്‍, ഹോട്ടലുകള്‍, ബാറുകള്‍, സ്റേഡിയം, ബസ് സ്റോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ഇതനുസരിച്ച് പുനര്‍വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്ന്ാ ഹര്‍ജിക്കാരന്റെ ആവശ്യം.












Click it and Unblock the Notifications